Can't shoulder KSRTC's liability from now on, govt tells HC
കെഎസ്ആർടിസിയെ കൈയ്യൊഴിഞ്ഞ് സർക്കാർ. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്തുകഴിഞ്ഞുവെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. 2015 മുതൽ സർക്കാർ കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. നിലവിൽ ഓരോ മാസവും 30 കോടി വീതം സാമ്പത്തിക സഹായമാണ് നൽകി പോന്നത്. എന്നാൽ ഇനി നൽകാനാകില്ലെന്നാണ് സർക്കാർ പക്ഷം. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.ഇനിയും ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ഒരു ഗതാഗത കോര്‍പ്പറേഷനും സ്വന്തം വരുമാനത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കുന്നില്ല എന്നകാര്യവും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടിയത്.കഴിഞ്ഞ 20 വർഷത്തിലേറെയായി കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ മുടങ്ങുന്ന സ്ഥാതി ഉണ്ടായിരുന്നു. പലപ്പോഴും സർക്കാരാണ് പ്രശ്നം പരിഹരിക്കാൻ രംഗത്ത് വന്നത്. എന്നാൽ കെഎസ്ആർടിസിയുടെ പ്രശ്നത്തിന്റെ മൂലകാരണം കണ്ട് പരിഹരിക്കാൻ മീറി മാറി വന്ന ഭരണാധികാരികളും ശ്രംമിച്ചില്ലെന്നാണ് ജിവനക്കാരുടെയും പെൻഷൻകാരുടെയും ആരോപണം.